Wednesday, 22 June 2011

പട്ടി ണി കിടന്നാല്‍ ജനപ്രതിനിധിയാവുമോ

അഴിമതിക്കും ജനവിരുദ്ധ ഭരണത്തിനുമെതിരേ നീരാഹാര സമരങ്ങള്‍ നടത്തുന്നത്‌ ഒരു പുതിയ ട്രെന്റ്‌ ആയി മാറുകയാണ്‌. അന്നാഹസാരെ വിജയകരമായി നടത്തിയ പട്ടിണിസമര പരീക്ഷണം മറ്റു പലരും മാതൃകയാക്കുന്നത്‌ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. ബാബാ രാംദേവിനെ പോലുള്ളവര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ (അഴിമതിക്ക്‌ വധശിക്ഷ പോലുള്ളവ) നടപ്പാക്കണമെങ്കില്‍ നിയമഭേദഗതി തന്നെ വേണ്ടിവരും. ഇതിന്‌ ജനപ്രതിധികളുടെ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷവും അതിന്‌ അംഗീകാരം നല്‍കണം.
ജനങ്ങള്‍ വോട്ടുചെയ്‌ത്‌ തിരഞ്ഞെടുക്കുന്നവരാണോ വെറുതെ പട്ടിണി കിടക്കുന്നവരാണോ രാജ്യത്തിന്റെ ഭരണകാര്യങ്ങള്‍ നിശ്ചയിക്കേണ്ടത്‌ എന്നത്‌ ഗൗരവമായി കാണേണ്ട കാര്യമാണ്‌.

Sunday, 19 June 2011

അഞ്ചാം മന്ത്രി: മുസ്‌്‌ലിംലീഗ്‌ നേതാക്കള്‍ പറ്റിക്കുന്നതാരെ

അഞ്ചാം മന്ത്രിസ്ഥാനം ലഭിക്കാനുള്ള യോഗ്യത ജനം വകവച്ചുതന്നിട്ടും അതു വേണ്ടെന്നു വയ്‌ക്കുന്ന മുസ്‌്‌ലിംലീഗ്‌ നേതൃത്വം സമുദായത്തോടു മറുപടി പറയണം. വോട്ടുചെയ്‌തു വിജയിപ്പിച്ചവരോട്‌ ഇവര്‍ക്ക്‌ ഒരു കടപ്പാടും ഇല്ലെന്നാണോ. ചരിത്ര വിജയം നേടിയ ഇത്തവണ കൈയില്‍ കിട്ടിയ അവസരം കളഞ്ഞുകുളിച്ച മേത്തന്മാരേ നിങ്ങള്‍ക്ക്‌ ചരിത്രം മാപ്പുനല്‍കില്ല. സ്വന്തം ബാങ്ക്‌ എക്കൗണ്ട്‌ വീര്‍പ്പിക്കാന്‍ ഒത്തുകളിക്കുന്നത്‌ ആരും അറിയില്ലെന്നാണു ധാരണയെങ്കില്‍ വേണ്ട കാക്കാ വേണ്ട.